
അടൂർ: കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിജ്ഞാന വികസന സദസ് നടത്തി. സംസ്‌ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.പി ജയൻ ഉദ്ഘാടനം ചെയ്തു. ബ്രദേഴ്‌സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ജയകുമാർ.പി, ബിജു വി, വൈസ് പ്രസിഡന്റ് ഷാനു.ആർ അമ്പാരി , രാജി.ജെ, ജയലക്ഷ്മി.റ്റി, ചിന്നു വിജയൻ, ശിഖ.എസ്, ആവണി പ്രശാന്ത് എന്നിവർ സംസാരിച്ചു.