tk

അടൂർ : എസ്.എൻ.ഡി.പി യോഗം 3564 -ാം ഐക്കാട് കിഴക്ക്ശാഖയുടെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ സമരസേനാനി നവോത്‌ഥാന നായകൻ ടി.കെ.മാധവൻ അനുസ്മരണവും ആദരിക്കലും നടന്നു. യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ.സുസ്‌ലോവ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ് കുമാർ ടി.കെ.മാധവൻ അനുസ്മരണ പ്രഭാഷണം നടത്തി. മാസ്റ്റർ അബിനവ് ബിനോയെ ആദരിച്ചു. ശാഖാസെക്രട്ടറി ടി.കെ വിജയൻ , എൻ.സോമൻ ,സി.ആർ. അനിൽകുമാർ , വനിതാസംഘം സെക്രട്ടറി അമ്പിളി ഷിബു , എസ്. ശോഭന , ഉഷ പ്രദീപ്, വിജയകുമാരി , നിർമ്മല കാർത്തികേയൻ എന്നിവർ സംസാരിച്ചു