
അടൂർ : സി.എസ്.ഐ അടൂർ വൈദിക ജില്ലാ സ്ത്രീ ജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ സമ്മേളനം ജില്ലാ ചെയർമാൻ ഫാ.ഷാജി ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ ഫാ.ജോൺ സി.വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവനന്തപുരം കസ്റ്റംസ് സൂപ്രണ്ട് റോബിൻ ബേബി മുഖ്യ സന്ദേശം നൽകി. എം.ഡി.ഏബ്രഹാം, മിനി മാത്യു, ജസ്സി തോമസ്, മേഴ്സി ഷാജി, ബോബി കുഞ്ഞപ്പി എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ ക്ലാസുകൾ ഉണ്ടായിരുന്നു.