seminar

പ​ന്തളം: കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി/പ്ലസ്​ടു /വി.എച്ച് എസ് ഇ വിദ്യാർത്ഥികൾക്കായി നടത്തിയ സൗജന്യ കരിയർ ഗൈഡൻസ് പ്രോഗ്രാമാം കെയർ ഫൗണ്ടേഷൻ ചെയർമാൻ ടി.ഡി വിജയകുമാർ ഉദ്ഘാടനം ചെയ്തു. സുഭാഷ് ആർ.അദ്ധ്യക്ഷത വഹിച്ചു. പ്രണവ് പി. സ്വാഗതവും വാണി ഗോപാൽ കൃതജ്ഞതയും പറഞ്ഞു. സംസ്ഥാന സർക്കാർ ട്രെയിനർ ബി.ജ്യോതിഷ് കുമാർ സെമിനാർ നയിച്ചു. വിവിധ വിഷയങ്ങളെ അധികരിച്ച് കുട്ടികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾ സെമിനാറിൽ ചർച്ച ചെയ്യുകയും പരിഹാരം നിർദേശിക്കുകയും ചെയ്തു.