കോന്നി: എൽ ഡി എഫ് സ്ഥാനാർഥി ഡോ. ടി എം തോമസ് ഐസക്കിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മാമൂട്ടിൽ നടത്തിയ കുടുംബ സംഗമം മന്ത്രി വീണാജോർജ് ഉഘാടനം ചെയ്തു. രഘുനാഥ്‌ മാമൂട് അദ്ധ്യക്ഷത വഹിച്ചു. ശ്യാംലാൽ, രേഷ്മ മറിയം റോയ്, രാജേഷ്‌കുമാർ, ഷൈജു വർഗീസ്, ഷാജൻ തോമസ്, അശോകൻ പിള്ള എന്നിവർ സംസാരിച്ചു.