കോന്നി: സെന്റ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവക പെരുന്നാൾ 28 മുതൽ മേയ് 7 വരെ നടക്കും. 28 ന് തോമസ് പോൾ റമ്പാന്റെ കാർമ്മികത്വത്തിൽ കുർബാന, 9.30 ന് കൊടിയേറ്റ്, പിതൃസ്‌മൃതി, 4 ന് കൊടിയേറ്റ് ഘോഷയാത്ര, 29 ന് വൈകിട്ട് 5 ന് ഷട്ടിൽ ടുർണമെന്റ് കെ യു ജനീഷ്‌കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യും. 1 ന് ക്വിസ് മത്സരം ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്യും. 4 ന് നേതൃത്വ സമ്മേളനം വി ഇ മാത്യൂസ് കോർ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്യും. 5 ന് ഇടവകയുടെ വാർഷിക ആഘോഷം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും.