ചെങ്ങന്നൂർ :കെ.പി.എം.എസ് ചെങ്ങന്നൂർ യുണിയന്റെ നേതൃത്വത്തിൽ സഭയുടെ സ്ഥാപക നേതാവ് പി.കെ.ചാത്തൻ മാസ്റ്ററുടെ 36ാം അനുസ്മരണ യോഗം സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു.. യൂണിയൻ പ്രസിഡന്റ് സി.കെ.തമ്പി അദ്ധ്യക്ഷത വഹിച്ചു. ഏകലവ്യൻ മുഖ്യപ്രഭാഷണം. നടത്തി. ജില്ലാ കമ്മിറ്റിയംഗം പി.കെ ബാലകൃഷ്ണൻ, അജിത്ത് , അജയ് ഘോഷ് എന്നിവർ സംസാരിച്ചു.