തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 350 ഓതറ ശാഖയുടെ നവതി ആഘോഷം 27മുതൽ 29വരെ നടക്കും. 27ന് വൈകിട്ട് 5ന് നവതി സ്മാരക ഓപ്പൺ സ്റ്റേജിന്റെ ഉദ്ഘാടനം ചെന്നൈ എ.വി.എ ഗ്രൂപ്പ് ചെയർമാൻ ഡോ.എ.വി. അനൂപ് നിർവഹിക്കും.ശാഖാ ചെയർമാൻ സന്തോഷ് കുമാർ . എസ് അദ്ധ്യക്ഷത വഹിക്കും.കലാപരിപാടികളുടെ ഉദ്ഘാടനം മഹാഗുരു സീരിയൽ ഫെയിം ആൻഡ് കേന്ദ്ര ഫിലിം സെൻസർ ബോർഡ് മെമ്പർ എസ്. ജയൻദാസ് നിർവഹിക്കും.തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ സംഘടനാ സന്ദേശം നൽകും.യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ, ക്ഷേത്രംതന്ത്രി രഞ്ചു അനന്തഭദ്രത്ത്, യൂണിയൻ കൗൺസിലർ സരസൻ ഓതറ, പ്രോഗ്രാംകമ്മിറ്റി കൺവീനർ അനീഷ് ആനന്ദ് എന്നിവർ സംസാരിക്കും. തുടർന്ന് കലാപരിപാടികൾ. 28ന് വൈകിട്ട് 4.30ന് നവതിയാഘോഷം ശിവഗിരിമഠം ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്യും.ശാഖാ ചെയർമാൻ സന്തോഷ്‌കുമാർ .എസ് അദ്ധ്യക്ഷത വഹിക്കും.യോഗം കൗൺസിലർ പി.ടി.മന്മഥൻ മുഖ്യപ്രഭാഷണം നടത്തും. തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ നവതി സന്ദേശം നൽകും. യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ, യൂണിയൻ കൗൺസിലർ മനോജ് ഗോപാൽ, ശാഖാ കൺവീനർ ജയപാലൻ എൻ.ബി എന്നിവർ സംസാരിക്കും. 29ന് വൈകിട്ട് 6മുതൽ കലാപരിപാടികൾ.