പത്തനംതിട്ട : ഡോ. നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷൻ പുരസ്‌കാരം ഗിരീഷ് പുലിയൂരിന്റെ 'കരിങ്കുയിലും കണിവെള്ളരിയും 'എന്ന കൃതിക്ക് . 2000രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. ഫാ. മാത്യൂസ് വാഴക്കുന്നം, പ്രൊഫ. വി.എൻ. മുരളി, സുജാത കെ.പിള്ള, എന്നിവരാണ് പുസ്തകം തിരഞ്ഞെടുത്തത്.30ന് രാവിലെ 10ന് പത്തനംതിട്ട ടൗൺഹാളിൽ കവി കുരീപ്പുഴ ശ്രീകുമാർ പുരസ്കാരം നൽകും. ഫൗണ്ടേഷൻ പ്രസിഡന്റ് എ. ഗോകുലേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.
വാർത്താ സമ്മേളനത്തിൽ പുരസ്‌കാര സമിതി അംഗങ്ങളായ ഡോ. ഫാ. മാത്യൂസ് വാഴക്കുന്നം, സുജാത കെ. പിള്ള, ഫൗണ്ടേഷൻ പ്രസിഡന്റ് എ. ഗോകുലേന്ദ്രൻ, സുഖദ മുരളീധരൻ, സ്മൃതി മുരളീധർ, അനു അന്ത്യാളൻകാവ് എന്നിവർ പങ്കെടുത്തു.