pusthakolsavam
പുസ്തകോൽസവം

അടൂർ: അടൂർ - കരുവാറ്റ സെന്റ് ജോർജസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പുസ്തകോത്സവം നടത്തി. വികാരി റവ.ഫാ. ഷിജു ബേബിയുടെ അദ്ധ്യക്ഷതയിൽ പെരിങ്ങനാട് ടി.എം.ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ സുമിന കെ ജോർജ് ഉദ്ഘാടനം ചെയ്തു. ജോൺ ഉമ്മൻ, ഗീവർഗീസ് ജോസഫ്, നിതിൻ ജോർജ്, ജിബി ജോൺ എന്നിവർ പ്രസംഗിച്ചു.