കൊടുമൺ : എസ്.എൻ.ഡി.പി യോ​ഗം അ​ങ്ങാ​ടി​ക്കൽ തെ​ക്ക് 171-ാം ന​മ്പർ ശാഖാ​യോ​ഗ​ത്തി​ലെ ശാ​ന്തി​നി​കേ​തൻ കു​ടും​ബ​യോ​ഗ​ത്തി​ന്റെയും ഗു​രു​ദ​ക്ഷി​ണാ മൈ​ക്രോ യൂ​ണി​റ്റി​ന്റെ​യും 19-ാ​മ​ത് വാർ​ഷി​ക​യോ​ഗവും ഭാ​ര​വാ​ഹി​ക​ളു​ടെ തി​ര​ഞ്ഞെ​ടു​പ്പും 28ന് ഉ​ച്ച​യ്​ക്ക് 1 മു​തൽ അ​ങ്ങാ​ടി​ക്കൽ എ​സ്.എൻ.വി ഹ​യർ സെ​ക്കൻഡ​റി സ്‌കൂൾ ഓ​ഡി​റ്റോ​റി​യത്തിൽ ന​ട​ക്കും. ശാ​ഖാ പ്ര​സിഡന്റ് വി.ആർ. ജി​തേ​ഷ് കു​മാർ ഉ​ദ്​ഘാട​നം ചെ​യ്യും. സെ​ക്രട്ട​റി ബി​നു ആർ. അ​ദ്ധ്യ​ക്ഷ​നാ​യി​രി​ക്കും. കു​ടും​ബ​യോ​ഗം പ്ര​സിഡന്റ് രാ​ജി അ​നിൽ സ്വാഗ​തം പ​റ​യും. കൺ​വീ​നർ ജ്യോ​തി സ​ന്തോ​ഷ് റി​പ്പോർ​ട്ട് അ​വ​ത​രി​പ്പി​ക്കും. രൂ​പാ ബി​ജു കു​ടും​ബ​യോ​ഗ റി​പ്പോർ​ട്ട് അ​വ​ത​രി​പ്പി​ക്കും. എ​സ്.എ​സ്.എൽ.സി, പ്ല​സ് ടു ക്ലാ​സു​കളിൽ ഉ​ന്ന​ത​വിജ​യം നേ​ടി​യ​വർ​ക്ക് സ്‌കൂൾ മാ​നേ​ജർ രാ​ജൻ ഡി. ബോ​സ് സ​മ്മാ​ന​വി​തര​ണം ന​ട​ത്തും. പോ​ണ്ടി​ച്ചേ​രി സെൻട്രൽ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ എം.എ​സ്.ഡ​ബ്ല്യൂ കോ​ഴ്‌സിൽ ഒന്നാം റാ​ങ്ക് നേടി​യ അ​ഞ്ജ​ലി രഘു, മ​ഹാ​രാ​ഷ്ടയിൽ ന​ട​ന്ന സ്‌​കേ മാർ​ഷൽ ആർ​ട്ട് ചാ​മ്പ്യൻ​ഷിപ്പിൽ വെ​ള്ളിയും വെ​ങ്ക​ലവും നേടി​യ അ​തു​ല്യ എസ്. നാ​ഥ് എ​ന്നിവ​രെ ആ​ദ​രി​ക്കും. ശാ​ഖാ വൈ​സ് പ്ര​സിഡന്റ് സു​ന്ദ​രേ​ശൻ പു​തി​യ​വീട്, സി.വി. ച​ന്ദ്രൻ, കെ. പ്ര​താപൻ, സി.ആർ. പീ​താം​ബരൻ, ശ്രീ​ദേവി, വി​നി ആ​നന്ദ്, എൻ. ല​ളി​നി​ക്കു​ട്ടി എ​ന്നി​വർ സം​സാ​രി​ക്കും. അ​ശ്വ​തി ദി​നേ​ഷ് ന​ന്ദി പ​റ​യും. കു​ട്ടി​ക​ളു​ടെ ആ​ശാൻ ക​വി​ത​ക​ളു​ടെ ആ​ലാ​പ​നവും നൃ​ത്തവും ഉ​ണ്ടാ​യി​രി​ക്കും.