25-sob-p-k-parameswaran
കാർ ഇടിച്ചു പരിക്കേറ്റ ഫിനാൻസ് സ്ഥാപന ഉടമ മരണപ്പെട്ടു

റാ​ന്നി ​: വടശേരിക്കര ഇടത്തറ ജംഗ്ഷനിൽ പ്രഭാത സവാരിക്കിടെ കാർ ഇടിച്ച് പരിക്കേറ്റ വടശേരിക്കര തിരുവോണം ഫിനാൻസ് ഉടമ കോയിപുറത്ത് ജീവേഷ് ഭവനിൽ പി.കെ പരമേശ്വരൻ (76, ശിവൻകുട്ടി) മരിച്ചു. ഇന്നലെ രാവിലെ 5.45നാണ് അപകടം . റോഡരികിലൂടെ നടക്കുകയായിരുന്ന ശിവൻകുട്ടിയുടെ കാൽ കല്ലിൽ തട്ടിയപ്പോൾ റോഡിലേക്ക് കയറിയപ്പോഴാണ് കാർ ഇടിച്ചതെന്ന് പറയുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ സുശീലാ​മ്മാൾ. മകൻ: രാകേഷ് (ബംഗളൂരു). മരുമകൾ: സ്മിത രാ​ഗേഷ്.