
അടൂർ : ലോകപുസ്തകദിനത്തോട് അനുബന്ധിച്ച് കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സാഹിത്യകാരൻ കൈതയ്ക്കൽ സോമക്കുറുപ്പിനെ ആദരിച്ചു. പരിപാടിയോട് അനുബന്ധിച്ച് പുസ്തകചലഞ്ചിന്റെ ഭാഗമായി ഗ്രന്ഥശാലയിലേക്ക് വീടുകളിൽ നിന്നും പുസ്തകശേഖരണം നടത്തി. ബ്രദേഴ്‌സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ,സെക്രട്ടറി ജയകുമാർ പി, കമ്മിറ്റി അംഗങ്ങളായ കെ വിശ്വമോഹനൻ, ബൈജു ആർ, സച്ചിൻ എസ് നായർ, അഖിൽ എം, അഭിലാഷ് എസ്, സജിൻ കാഞ്ഞിക്കൽ,രഞ്ജിത് ആർ എന്നിവർ നേതൃത്വം നൽകി.