anil

അടൂർ : എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ കെ.ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചായലോട് മൗണ്ട് സിയോൺ മെഡിക്കൽ കോളേജിൽ യൂത്ത് കോൺക്ലേവ് നടത്തി .ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ വനിത കമ്മിഷൻ അംഗവുമായ ഡോ.ജെ.പ്രമീളാദേവി ഉദ്‌ഘാടനം ചെയ്തു .യുവമോർച്ച ജില്ലാ പ്രസിഡന്റ് നിതിൻ എസ്.ശിവ അദ്ധ്യക്ഷത വഹിച്ചു .യുവമോർച്ച സംസ്ഥാന സെക്രട്ടറി ശ്യാം കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ശരത് കുമാർ മോഡറേറ്ററായിരുന്നു കൃഷ്ണനുണ്ണി എസ് , ആദർശ് വടക്കുംനാഥൻ ,പ്രദീപ് കൊടുമൺ തുടങ്ങിയവർ നേതൃത്വം നൽകി