
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിൽ പുസ്തക ദിനാഘോഷം നടത്തി. ഡയറക്ടർ ഗംഗാധരൻ ശ്രീഗംഗ അദ്ധ്യക്ഷം വഹിച്ചു. ഗാന്ധിഭവൻ ദേവാലയം ഉപദേശക സമിതി ചെയർമാനും ആകാശവാണി മുൻ പ്രോഗ്രാം എക്സിക്യൂട്ടീവുമായ മുരളീധരൻ തഴക്കര ഉദ്ഘാടനം ചെയ്തു. പ്രൊഫ. എൻ.ജി. മുരളീധരക്കുറുപ്പ്, കല്ലാർ മദനൻ ,മുരളീധരൻ നായർ, സാറാമ്മ , ജയശ്രീ മോഹൻ എന്നിവർ സംസാരിച്ചു. ഗാന്ധിഭവൻ ലൈബ്രറിയിലേക്ക് മുരളീധരൻ തഴക്കര സമ്മാനിച്ച പുസ്തകങ്ങൾ ഗാന്ധിഭവനിലെ മുതിർന്ന അമ്മമാരായ പങ്കജാക്ഷി അമ്മ, പ്രമീളാമ്മ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.