കോന്നി: കൊടുംചൂട് ആനകളെയും വലയ്ക്കുന്നു. ചൂടുകാലത്ത് വിശ്രമമില്ലാത്ത ജോലിയാണ് നാട്ടാനകളെ അസ്വസ്ഥരാക്കുന്നത്. അടങ്ങാത്ത വിശപ്പും ദാഹവും ഇൗ സമയത്ത് ആനകൾക്ക് ഉണ്ടാകും. നാട്ടാനകൾക്ക് കരുതലും ശ്രദ്ധയും ഏറെവേണ്ട കാലമാണിത്. ഇടയ്ക്ക് പെയ്യുന്ന വേനൽ മഴ ആശ്വാസകുന്നുണ്ടെകിലും കാട്ടാനകൾ ചൂട് സഹിക്കാനാവാതെ തീറ്റയും വെള്ളവും തേടി കാടിനു പുറത്തേക്കു വരുന്നു. കോന്നി- തണ്ണിത്തോട്, കോന്നി - അച്ചൻകോവിൽ വനപാതകളിൽ കാട്ടാനകൾ ഇറങ്ങുന്നത് പതിവാണ്. കോന്നി, റാന്നി വനം ഡിവിഷനുകളിലെ വനമേഖലയോട് ചേർന്ന ജനവാസ മേഖലകളിലും കാട്ടാനകൾ പതിവായി ഇറങ്ങുന്നു.

-----------------------

@ പരമാവധി 38 ഡിഗ്രി വരെ ചൂടുതാങ്ങാനുള്ള ശേഷിയേ ആനകൾക്കുള്ളൂ. ഇവയുടെ ശരീരത്തിൽ വിയർപ്പു ഗ്രന്ഥികളില്ല. ശരീര ഊഷ്മാവു ക്രമീകരിക്കാൻ ആനകൾക്ക് മറ്റു മാർഗങ്ങളുമില്ല.

@ പകൽ സമയത്ത് , പ്രത്യേകിച്ച് രാവിലെ 11നും ഉച്ചയ്ക്കു മൂന്നിനുമിടയിൽ തുടർച്ചയായി വെയിലുകൊണ്ടാൽ ആനകൾ പരിഭ്രാന്തരാകാൻ സാദ്ധ്യതയേറെയാണ് .നിർജലീകരണം പോലുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ആനകളെ ബാധിക്കാന‍ിടയുണ്ട്. ചൂടുകൂടി ആന തളർന്നുവീഴുന്ന സാഹചര്യം പോലും ഉണ്ടാകാം. ഇത്തരം അസ്വസ്ഥതകൾ ആനകളെ ദേഷ്യക്കാരാക്കും.

@ ദിവസവും 250 ലീറ്റർ ശുദ്ധജലവും 200 കിലോ പട്ടയും നിർബന്ധമാണ്. കൃത്യമായ ഇടവേളകളിൽ ആനയുടെ ശരീരം നനയ്ക്കാൻ കഴിയണം. തുടർച്ചയായി ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്ന ജീവിയാണ് ആന.

@ ശരീരം ചൂടായി നിൽക്കുന്ന സമയങ്ങളിലല്ല ആന വെള്ളം കുടിക്കുന്നത്.. ചൂടു നിയന്ത്രിക്കാൻ വിശ്രമമമാണ് ആനയുടെ രീതി. തീറ്റയുടെയും വെള്ളത്തിന്റെയും അളവു കുറയുകയും ജോലിഭാരം കൂടുകയും ചെയ്താൽ ആനയെ കുപിതരാകും

---------------------

ഉത്സവച്ചടങ്ങുകൾക്കെത്തുമ്പോൾ ആനയ്ക്ക് ആവശ്യത്തിന് വെള്ളവും തീറ്റയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കമ്മിറ്റിക്കാർ കൂടി ശ്രദ്ധിച്ചാൽ അനിഷ്ട സംഭവങ്ങൾ കുറയും.

ചിറ്റാർ ആനന്ദൻ

പരിസ്ഥിതി പ്രവർത്തകൻ