poling
പോളിംഗ് സാമഗ്രികളുമായി പോകുന്ന ഉദ്യോഗസ്ഥർ

അടൂർ : പാർലമെന്റ് തിരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് സാമഗ്രികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്തു. അടൂർ ബി.എഡ്. സെന്ററിൽ ഉച്ചയ്ക്ക് ഒന്നരയോട് കൂടി വിതരണം അവസാനിച്ചു . 209 പോളിംഗ് ബൂത്തുകളിൽ റിസേർവ് ഉദ്യോഗസ്ഥർ ഉൾപ്പെടെയായി 1004 ഉദ്യോഗസ്ഥരെ ആണ് തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ചിരിക്കുന്നത്.