omallur

ഓമല്ലൂർ: രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഉത്സവം ആറാം ദിവസത്തിലേക്ക് കടന്നു. ഐമാലി കിഴക്ക് കരയുടെ വകയാണ് ആറാം ഉത്സവം. പതിവ് പൂജകൾക്കും അഭിഷേകത്തിനു ശേഷം രാവിലെ ശ്രീഭൂതബലി എഴുന്നെള്ളത്തും വൈകിട്ട് 3 മണി മുതൽ ആറാട്ട് എഴുന്നെള്ളത്തും നടക്കും. രാത്രി 9 മുതൽ ആറാട്ട് തിരിച്ചെഴുന്നള്ളത്തും ശേഷം ദീപാരാധയും ദീപക്കാഴ്ചയും നടക്കും. 10 മുതൽ ദേവിചന്ദനയുടെ ദേവനടനം.

ഇന്ന് പുലർച്ചെ അഞ്ചിന് പ്രഭാതഭേരി, അഭിഷേകം,പതിവുപൂജകൾ. 7 മുതൽ ഭഗവത്ഗീതാ പാരായണം. 9ന് ശ്രീഭൂതബലി എഴുന്നെള്ളത്ത്. ഉച്ചയ്ക്ക് ഒന്നിന് ഓട്ടൻതുള്ളൽ. വൈകിട്ട് മൂന്നിന് ആറാട്ടെഴുന്നെള്ളിപ്പ്, 5 അകമ്പടി ആനകൾക്ക് ഒപ്പം പരിമണം വിഷ്ണു തിടമ്പേറ്റുന്നു.