ഇളകൊള്ളൂർ : ഇളകൊള്ളൂർ മഹാദേവർ ക്ഷേത്രത്തിൽ നടന്നവരുന്ന അതിരാത്രം ഇന്നലെ ദ്വിദീയ ചയനം പൂർത്തിയാക്കി. സോര്യോദയത്തിന് മുമ്പ് തന്നെ യാഗം ആരംഭിച്ചു. യജമാന പത്നിയും സഹായിയും യാഗ കുണ്ഡത്തിന് പ്രദക്ഷിണം വച്ചു. വൈകിട്ട് നാലോടെ ഹോമാദികൾ പുനരാരംഭിച്ച് പ്രവർഗ്യോപാസത് ക്രിയകൾ തുടർന്ന് രണ്ടാം ചിതി ചയനം പൂർത്തിയാക്കി. വൈകിട്ട് 6 .30 നു ശേഷം പ്രധാന ആചാര്യന്റെ യാഗ ജ്ഞാന പ്രഭാഷണം നടന്നു. തുടർന്നു യാഗ സമർപ്പണവും പൂർത്തിയാക്കി. തുടർന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല പ്രഭാഷണം നടത്തി.

ഇന്ന് സൂര്യോദയത്തിന് മുമ്പ് തന്നെ യാഗം ആരംഭിക്കും. യാഗം അതിന്റെ ഉച്ചസ്ഥായിലേക്കു കടക്കുന്നതിനുള്ള ദീക്ഷകളും, ഋത്വിക് - യജമാന ആചാര്യ വരണങ്ങളും, അഗ്നിജ്വലനവും, അനുബന്ധ ഹോമങ്ങളും എല്ലാം ആചാരവിധിപ്രകാരം നടന്നു . ഇന്നുമുതൽ നടക്കുന്ന എല്ലാ പൂജകളും ഹോമങ്ങളും യാഗത്തെ സംബന്ധിച്ച് വളരെ പ്രധാനമാണ്. സാധാരണയായി നടക്കാറുള്ള പ്രവർഗ്യോപാസത് ഇന്നുമുതൽ പൂർണ തോതിലേക്കു ഉയരും. സുബ്രഹ്മണ്യ ആഹ്വാനം, തൃദീയ ചിതി ചയനം എന്നിവ യാണ് സാധാരണ ക്രിയകൾ. അതിനു പുറമെ ധാരാളം ഹോമങ്ങളും പൂജകളും നടക്കും. വൈകിട്ട് 6.30 ന് യാഗശാലയിൽ ഡോ.ഗണേഷ് ജോഗ്ലേക്കറിന്റെ യാഗ ജ്ഞാന പ്രഭാഷണംനടക്കും. 7 .30 മുതൽ അരവിന്ദ് .എസ് തോട്ടക്കാട്ട് നടത്തുന്ന സംഗീത സദസ്