തിരുവല്ല: കുഴിവേലിപ്പുറം വടക്കേക്കര മാടപ്പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്‌താഹയജ്ഞവും ഉത്സവവും തുടങ്ങി. ക്ഷേത്രംതന്ത്രി എം.എൻ.ഗോപാലൻ തന്ത്രി, മേൽശാന്തി നെടുമുടി ശ്രീനിവാസൻ ശാന്തി എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റി. ദിലീപ് വാസവനാണ് യജ്ഞാചാര്യൻ. ദിവസവും രാവിലെ ഏഴിന് ഭാഗവതപാരായണം, ഒന്നിന് അന്നദാനം. വൈകിട്ട് വിശേഷാൽ പൂജകൾ, ദീപാരാധന, ദീപക്കാഴ്ച, സേവ, ഭാഗവത പ്രഭാഷണം എന്നിവ നടക്കും. ഇന്ന് വൈകിട്ട് ഏഴിന് മഞ്ഞൾനീരാട്ട്, എട്ടിന് കീബോർഡ് ഫ്യുഷൻ പ്രോഗ്രാം, 9ന് താലപ്പൊലി എഴുന്നള്ളത്ത്. നാളെ രാവിലെ 11ന് രുഗ്മിണി സ്വയംവര ഘോഷയാത്ര. വൈകിട്ട് 5.15ന് സർവ്വൈശ്വര്യപൂജ, രാത്രി 9.45ന് പടയണി. 28ന് രാവിലെ 10.30ന് നവഗ്രഹപൂജ രാത്രി 8.15ന് ഗാനമേള. 29ന് രാവിലെ 11.30ന് ഭാഗവതപാരായണം സമർപ്പണം. അവഭൃഥസ്‌നാനം 1.30ന് സമൂഹസദ്യ. രാത്രി 7.45ന് നാടൻപാട്ടും ദൃശ്യാവിഷ്ക്കാരവും 8.40ന് ആറാട്ട് പുറപ്പാട്. തുടർന്ന് തിരിച്ചെഴുന്നള്ളിപ്പ്. തുടർന്ന് വെടിക്കെട്ട്, കൊടിയിറക്ക്, മഹാഗുരുതി.