 
മല്ലപ്പള്ളി : താലൂക്ക് പരിധിയിൽ വനിതാ പ്രാതിനിത്യം ഉറപ്പിക്കുവാനായി നാല് പിങ്ക് പോളിംഗ് സ്റ്റേഷനുകൾ. എഴുമറ്റൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ , പെരുമ്പെട്ടി ഗവ.എൽപിഎസ്,ചെങ്ങരൂർ സെന്റ് തെരേസസ് ബഥനി കോൺവെന്റ്, സെന്റ് ബഹനാൻ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് പിങ്ക് പോളിംഗ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നത്. പൂർണ്ണമായി വനിത സൗഹൃദ രീതിയിലാണ് പിങ്ക് പോളിംഗ് സ്റ്റേഷനുകളുടെ പ്രവർത്തനം. പ്രിസൈഡിംഗ് ഓഫീസറെ കൂടാതെ മൂന്ന് പോളിംഗ് ഓഫീസേഴ്സ് ഒരു വനിതാ കോൺസ്റ്റബിൾ എന്നിവരടക്കം അഞ്ചു വനിതകളാവും പോളിംഗ് സ്റ്റേഷനിൽ ഉണ്ടാവുക. കുടിവെള്ളം, റാമ്പ് ,വിശ്രമമുറി,ടോയ് ലെറ്റ് എന്നിവ ഇവിടെ ക്രമീകരണം പിങ്ക് പോളിംഗ് സ്റ്റേഷന്റെ പ്രത്യേകതയാണ്.