പത്തനംതിട്ട: ഒരു ലക്ഷം തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡുകൾ വ്യാജമായി നിർമിച്ചുവെന്ന യു.ഡി.എഫിന്റെ ആരോപണത്തിനെതിരെ വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന് എൽ.ഡി.എഫ് പരാതി നൽകി. യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ ആരോപണത്തിനെതിരെ എൽ.ഡി.എഫ് ചീഫ് ഏജന്റ് രാജു എബ്രാഹമാണ് ജില്ലാ വരണാധികാരിക്ക് പരാതി നൽകിയത്. പരാതിയിൻമേൽ അന്വേഷണം നടത്തി ആന്റോ ആന്റണിയിൽ നിന്നും വിശദീകരണം തേടുമെന്ന് വരണാധികാരി അറിയിച്ചു.