appli

ചെങ്ങന്നൂർ: പുലിയൂർ പ്രീ പ്രൈമറി ഹോസ്റ്റലിലെ 2024 - 25 അദ്ധ്യയന വർഷത്തെ ഒഴിവുകളിലേക്ക് 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ഹോസ്റ്റലിൽ കുട്ടികൾക്ക് വിവിധ വിഷയങ്ങൾക്ക് ട്യൂഷൻ അദ്ധ്യാപകരുടെ സേവനവും രാത്രികാല മേൽനോട്ടത്തിന് ലേഡി റസിഡന്റ് ട്യൂട്ടറുടെ സേവനവും ലഭ്യമാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മേയ് 27. വിവരങ്ങൾക്ക് ഫോൺ​ : 94 47 35 70 77.