
പത്തനംതിട്ട : ബി.ജെ.പിയുടെ മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.ജി മാരാരുടെ അനുസ്മരണം എൻ.ഡി.എ പത്തനംതിട്ട പാർലമെന്റ് മണ്ഡലം കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്നു. ബി.ജെ.പി ദേശീയ കൗൺസിൽ അംഗം വി.എൻ.ഉണ്ണി ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് അഡ്വ.വി.എ.സൂരജ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, വൈസ് പ്രസിഡന്റ് അജിത് പുല്ലാട്, ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.വി.അരുൺ പ്രകാശ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.