aadhappally-church

ആനന്ദപ്പള്ളി : സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ 27ന് തുടങ്ങും. 27ന് രണ്ടിന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതിയൻ കാതോലിക്കാബാവായുടെ കബറിടം സ്ഥിതിചെയ്യുന്ന ശാസ്താംകോട്ട മൗണ്ട് ഹോറേബ് ഏലിയാ ചാപ്പലിൽ നിന്ന് ദീപശിഖ പ്രയാണവും പുരാതന മാർത്തോമ്മൻ തീർത്ഥാടന കേന്ദ്രമായ കടമ്പനാട് സെന്റ് തോമസ് കത്തീഡ്രലിൽ നിന്ന് ജൂബിലി പതാക ഘോഷയാത്രയും ഉണ്ടാകും. 28ന് ഇടവക മെത്രാപ്പൊലീത്താ ഡോ.സഖറിയാസ് മാർ അപ്രേം ജൂബിലി ഉദ്ഘാടനം ചെയ്യും. സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ മുഖ്യ സന്ദേശംനൽകും.