
അടൂർ: മാർത്തോമ്മാ യുവജനസഖ്യം ദളിത് കൺസേൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവജന പഠനക്യാമ്പ് നടത്തി. മാർത്തോമ്മാ യുവജനസഖ്യം പ്രസിഡന്റ് ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. റവ.സാം ടി കോശി, ഷിബി പീറ്റർ, റവ.തോമസ് റിനു വർഗീസ്, റവ.ഡോ.സണ്ണി ജോർജ്, ലൗവിൻ ചെറിയാൻ, സ്നേഹ സൂസൻ മത്തായി എന്നിവർ ക്ലാസെടുത്തു. കുർബാനയ്ക്ക് മാർത്തോമ്മാ സഭാ സെക്രട്ടറി റവ.എബി ടി.മാമ്മൻ നേതൃത്വം നൽകി. മാർത്തോമ്മാ യുവജനസഖ്യം വൈസ് പ്രസിഡന്റ് റവ.ഡോ.ഏബ്രഹാം സി പുളിന്തിട്ട, ജനറൽ സെക്രട്ടറി റവ.ബിനോയി ദാനിയേൽ, ട്രഷറർ ലിബിൻ മാത്യു, അസിസ്റ്റന്റ് സെക്രട്ടറി പ്രേമിൻ ഐപ്പ് വേങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി.