കോന്നി: മണ്ണീറ തലമാനം മഹാദേവർ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും മകയിര ഉത്സവവും മേയ് 10,11 തീയതികളിൽ നടക്കും. ഉത്സവത്തിനു മുന്നോടിയായി 9ന് വിളംബര ഘോഷയാത്ര നടക്കും. 10ന് രാവിലെ 6ന് ഗണപതി ഹോമം, താംബൂല സമർപ്പണം, നെൽപ്പറ സമർപ്പണം, 8ന് ഭഗവതപാരായണം, 1ന് അന്നദാനം, 6.30ന് ദീപക്കാഴ്ച, 7ന് പ്രഭാഷണം, 7 .30ന് കലാസന്ധ്യ, 9ന് നൃത്തസന്ധ്യ. 11ന് രാവിലെ 6ന് ഗണപതിഹോമം, 7ന് താംബൂല സമർപ്പണം, 9ന് കലശപൂജ, 12ന് പ്രഭാഷണം, 1ന് അന്നദാനം, 3ന് ഘോഷയാത്ര, 7 .30ന് ദീപകാഴ്ച, 9ന് കലാസന്ധ്യ, 10ന് നാടൻപാട്ടും ദൃശ്യാവിഷ്ക്കാരവും.