ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ പ്രിസൈഡിംഗ് ഓഫീസർക്ക് ദേഹാസ്വാസ്ഥ്യം. ചെങ്ങന്നൂർ മണ്ഡലത്തിലെ മുളക്കുഴ ഹയർസെക്കൻഡറി സ്കൂളിലെ ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസർ സജീവനാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തിരുവൻവണ്ടൂർ കൃഷി ഓഫീസറാണ് സജീവൻ. സജീവിനെ ആശുപത്രിയിലേക്ക് മാറ്റി പകരം ചുമതല മറ്റൊരു ഉദ്യോഗസ്ഥന് നൽകി.