methrapoletha
മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപോലീത്ത എസ്.സി.എസ് സ്‌കൂളിൽ ബൂത്തിൽ വോട്ടുചെയ്യാൻ എത്തിയപ്പോൾ

തിരുവല്ല: നിയോജക മണ്ഡലത്തിലെ പ്രമുഖർ രാവിലെ വോട്ടു ചെയ്തു. മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപോലീത്ത എസ്.സി.എസ് സ്‌കൂളിലെ ബൂത്തിലെത്തി രാവിലെ വോട്ടു ചെയ്തു. മാത്യു ടി. തോമസ് എം.എൽ.എ വാരിക്കാട് സെവൻത് ഡേ സ്‌കൂളിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. രാവിലെ ഭാര്യ അച്ചാമ്മയ്ക്കും മകൾക്കും ഒപ്പമെത്തിയാണ് മാത്യു ടി. തോമസ് വോട്ട് ചെയ്തത്. എൽ.ഡി.എഫിന് ഉറച്ച വിജയ പ്രതീക്ഷയാണുള്ളതെന്ന് മാത്യു ടി. തോമസ് പറഞ്ഞു. ചലച്ചിത്ര സംവിധായകൻ ബ്ലെസി കുറ്റപ്പുഴ മാർത്തോമ്മാ കോളേജിൽ എത്തി വോട്ടു ചെയ്തു.