poling
തിരുമൂലപുരം എസ് എൻ വി ഹൈസ്കൂളിലെ 12-7ാം നമ്പർ ബൂത്തിൽ ശസ്ത്രക്രിയയെ തുടർന്ന് ചികിൽസയിലായിരുന്ന വോട്ടർഷെറിൻ വർഗീസിനെ വീൽചെയറിലെത്തിച്ച് വോട്ടു ചെയ്തു മടങ്ങുന്നു

തിരുവല്ല : പ്രതീക്ഷയോടെ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോൾ മെഷീൻ തകരാറിലായത് കല്ലുകടിയായി. കാവുംഭാഗം ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂളിലെ 122 -ാ ബൂത്തിൽ വോട്ടിംഗ് ആരംഭിച്ചു അഞ്ച് മിനിറ്റ് പിന്നിട്ടപ്പോൾ വോട്ടിംഗ് നിറുത്തിവച്ചു. യന്ത്രത്തിലെ ബാറ്ററി തകരാറാണ് പ്രശ്നമായത്. തകരാർ പരിഹരിച്ചശേഷം എട്ടുമണിയോടെയാണ് വോട്ടിംഗ് പുനരാരംഭിച്ചത്. കുറ്റൂർ തെങ്ങേലി 169 -ാം ബൂത്തിലും മെഷീൻ കാരണം വോട്ടിംഗ് തടസപ്പെട്ടു. ആറു പേർ ഇവിടെ വോട്ട് ചെയ്തു കഴിഞ്ഞപ്പോൾ മെഷീൻ തകരാറിലായി. അരമണിക്കൂർ സമയമെടുത്ത് യന്ത്രത്തിന്റെ തകരാർ പരിഹരിച്ചശേഷമാണ് വീണ്ടും വോട്ടെടുപ്പ് തുടങ്ങിയത്.