അടൂർ: അടൂർ അത്തിമൂട്ടിൽ വീട്ടിൽ മാത്യു നൈനാനും (82) ഭാര്യ ലീലാ മാത്യുവിനും(81) ഇന്നലെ കന്നിവോട്ടായിരുന്നു. അടൂർ ഗവ. എൽ.പി.സ്കൂളിലെ 87-ാം നമ്പർ ബൂത്തിൽ ആദ്യമെത്തി ഇരുവരും വോട്ടുചെയ്തുമടങ്ങി. 1962ൽ ഇരുപതാം വയസിൽ ജോലി ലഭിച്ച് ഉത്തരേന്ത്യയിലേക്ക് പോയതായിരുന്നു മാത്യു നൈനാൻ. തുടർന്ന് കുവൈറ്റിലേക്കു പോയി. ഇതിനിടയിൽ ലീലയുമായുള്ള വിവാഹവും കഴിഞ്ഞു. രണ്ടുപേരും വോട്ടർ പട്ടികയിൽ പേര് ചേർത്തിരുന്നില്ല. പ്രവാസ ജീവിതം അവസാനിപ്പിച്ച് മൂന്നു വർഷം മുമ്പ് ഇരുവരും നാട്ടിലെത്തി. ഒരുമാസം മുമ്പാണ് വോട്ടർ പട്ടികയിൽ പേര് ചേർത്തത്.