college
പുഷ്പഗിരി മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി ഡോ. റീന തോമസ് ചുമതലയേറ്റപ്പോൾ

തിരുവല്ല: പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിന്റെ പുതിയ പ്രിൻസിപ്പലായി നെഫ്റോളജി വിഭാഗം പ്രൊഫ. ഡോ.റീന തോമസ് ചുമതലയേറ്റു. ചുമതല ഒഴിയുന്ന ഡോ.ടോമി ഫിലിപ്പ് ജനറൽ മെഡിസിനിൽ തുടരും. യാത്രയയപ്പ് സമ്മേളനത്തിൽ മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ.ജോർജ് വലിയപറമ്പിൽ, പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി സി.ഇ.ഒ ഫാ.ബിജു വർഗീസ്, പ്രസിഡന്റ്‌ ഫാ.ഐസക് പറപ്പള്ളി, ഡോ.രാജൻ ജോസഫ് മാഞ്ഞൂരാൻ, ഡോ.സാജൻ ടി അലക്സ്‌, വൈസ് പ്രിൻസിപ്പൽ ഡോ.വിക്രം ഗൗഡ എന്നിവർ പ്രസംഗിച്ചു.