തിരുവല്ല : സാമൂഹിക സേവന പ്രവർത്തനങ്ങൾ ക്രോഡീകരിക്കാൻ റോട്ടറി ക്ലബ് സോണൽ കോൺഫറൻസ് നടത്തി. അസി.ഗവർണർ അഡ്വ.അഭിലാഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സോൺ 28 ന്റെ പ്രവർത്തനോദ്ഘാടനം റോട്ടറി ഡിസ്ട്രിക് ഗവർണർ സുധി ജബ്ബാർ നിർവഹിച്ചു. റവന്യൂ ഡിസ്ട്രിക്ട് ഡയറക്ടർ മാത്യൂസ് കെ.ജേക്കബ്, സോണൽ സെക്രട്ടറി പ്രമോദ് ഫിലിപ്പ് തുരുത്തേൽ, സോൺ അഡ്വൈസർ റജി കുരുവിള, മാത്യു കെ.സി, ഷാജി വർഗീസ് കളത്തൂർ, ജോൺ ജോർജ് ലങ്കാഗിരി, അഡ്വ.ബോബൻടി. തെക്കേൽ, സനൽ ജി, ജനാർദ്ദനൻ, ജെബി ഏബ്രഹാം, ജിജി ബോബൻ, അനിൽ എം.കുര്യൻ, റിൻസൺ മാത്യു, ജേക്കബ് മാത്യു, ബിന്ദു മനോജ് എന്നിവർ പ്രസംഗിച്ചു.