mathukkutty
മാത്തുക്കുട്ടി

തിരുവല്ല : കൊയ്ത്ത് കഴിഞ്ഞ പാടശേഖരത്തിലെ കച്ചിക്ക് തീയിടുന്നതിനിടെ പൊള്ളലേറ്റ് കർഷകൻ മരിച്ചു. ആലംതുരുത്തി കന്യാകുണിൽ വീട്ടിൽ മാത്തുക്കുട്ടി (64) ആണ് മരിച്ചത്. കഴിഞ്ഞദിവസം കൊയ്ത്ത് കഴിഞ്ഞ അഞ്ചടി വേളൂർ മുണ്ടകം പാടശേഖരത്തിലെ കച്ചിക്ക് തീയിടുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് 12നാണ് അപകടം. ഗുരുതരമായി പൊള്ളലേറ്റ മാത്തുക്കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ വത്സമ്മ. മക്കൾ: ജിജോ, ജീന.