മല്ലപ്പള്ളി : താലൂക്കിൽ ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴികെവോട്ടിംഗ് സമാധാനപരമായിരുന്നു. കുന്നന്താനം പാലയ്ക്കാത്തകിടി സെന്റ് മേരീസ് ഹൈസ്കൂളിലെ നാലാം ബൂത്തിൽ തുടക്കത്തിലെ ഒരു മണിക്കൂർ നേരം വോട്ടിംഗ് യന്ത്രം പണി മുടക്കിയത് വോട്ടറുമാരുടെ വലിയ ക്യൂവിന് കാരണമായി. പിന്നാലെ വനിതാ വോട്ടറുടെ വോട്ട് മറ്റൊരാൾ ചെയ്തതായി ആക്ഷേപമുണ്ടായതിനെ തുടർന്ന് ടെൻഡർ വേട്ട് ചെയ്യിച്ച് പ്രശ്നം പരിഹരിച്ചു.കുളത്തൂർ സെന്റ് ജോസഫ് സ്കൂളിലും ഹനീഫ റാവുത്തർ എന്നയാളുടെ വോട്ട് മറ്റൊരാൾക്ക് ചെയ്തെന്ന ആക്ഷേപമുണ്ടായി. ഇവിടെയും ടെണ്ടർ വോട്ടിലൂടെ പ്രശ്നം പരിഹരിച്ചു.