27-pdm-voters
പന്തളം കടയ്ക്കാട് ഗവൺമെന്റ് എൽ. പി. സ്കൂളിൽ 6 മണിക്ക് ശേഷവും ക്യൂ നിന്ന വോട്ടർമാർ വോട്ട് ചെയ്യുന്നു

പന്തളം : ആറുമണിക്ക് ശേഷവും പന്തളത്തെ ആറോളം ബൂത്തുകളിൽ നൂറുകണക്കിന് വോട്ടർമാർ വോട്ട് ചെയ്യാൻ അവസരം ഒരുക്കി അധികൃതർ.കടക്കാട് ഗവ.എൽ.പി സ്‌കൂളിലെ 29, 31 ബൂത്തുകളിൽ 180 പരം വോട്ടർമാരാണ് സമയപരിധി കഴിഞ്ഞിട്ടും ക്യൂവിൽ ഉണ്ടായിരുന്നത്. ഇവർക്ക് ടോക്കൺ നൽകി ഗേറ്റ് അടച്ച് പൊലീസ് കാവൽ ഏർപ്പെടുത്തി. രാത്രി 7 വരെയും വോട്ടെടുപ്പ് തുടർന്നു. കുരമ്പാല ഗവ.എൽ.പി സ്‌കൂളിലെ 23-ാം ബൂത്തിലും,കുരമ്പാല അമൃത വിദ്യാലയത്തിൽ 25-ാം ബൂത്തിലും , മന്നം എം.എസ്.എം.എൽ.പി സ്‌കൂളിലും സമയപരിധി കഴിഞ്ഞിട്ടും വോട്ടർമാരുടെ നീണ്ടനിരയുണ്ടായിരുന്നു. സമയം കഴിഞ്ഞിട്ടും വനിതകളുടെ നീണ്ട നിര പല ബൂത്തിലും കാണാൻ കഴിഞ്ഞു. പന്തളം എൻ.എസ്.എസ് ബോയ്‌സ് ഹൈസ്‌കൂളിലും ആറിന് ശേഷം എത്തിയ ചുരുക്കം ചിലരെ വോട്ട് ചെയ്യിപ്പിച്ചു. എല്ലാ ബൂത്തിലും ടോക്കൺ നൽകിയാണ് വോട്ട് രേഖപ്പെടുത്തിയത്.