പത്തനംതിട്ട : സംസ്ഥാന സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പ് ഇന്ന് മുതൽ മേയ് 3 വരെ പ്രക്കാനത്തുള്ള ചെന്നീർക്കര ഗ്രാമപഞ്ചായത്ത് ഫ്‌​ളഡ്‌​ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ അഡ്വ. പി.സി. ഹരിയും ജനറൽ കൺവീനർ അനിൽ ചൈത്രവും അറിയിച്ചു. 28 ന് വൈകിട്ട് 7 ന് മുൻ ദേശീയ വോളിബാൾ താരം മാണി സി കാപ്പൻ എം.എൽ.എ ഉദ്ഘാടനംചെയ്യും. സ്വാഗതസംഘം ചെയർമാൻ അഡ്വ. ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിക്കും. വർക്കിംഗ് ചെയർമാൻ അഡ്വ. പി.സി. ഹരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ്, അജി അലക്‌​സ്, കല അജിത്ത്, അഭിലാഷ് വിശ്വനാഥ്, രഞ്ജിനി അജിത്ത്, കെ.കെ. ശശി, കെ.ആർ. ശ്രീകുമാർ, നീതു രാജൻ, സി. സത്യൻ, കടമ്മനിട്ട കരുണാകരൻ, എം.വി. സഞ്ജു, ജോസ് മാത്യു, അഡ്വ. സിബി മഞ്ഞിനിക്കര, ബിനോയ് കെ. മത്തായി, ത്രേസ്യാമ്മ കൊച്ചീപ്പൻ, റവ. ഫാ. ബിജു മാത്യു, ആർ. രവികുമാർ, അനിൽ ചൈത്രം, അഡ്വ. എസ്. മനോജ്, പി.സി. രാജീവ് എന്നിവർ സംസാരിക്കും.
ഉദ്ഘാടനദിവസം പാലക്കാട്‌,​കോട്ടയം, കൊല്ലം​,ആല​പ്പുഴ, പത്തനംതിട്ട​,കാസർകോട് ജില്ലാ ടീമുകൾ പങ്കെടുക്കും.ജില്ലാ പഞ്ചായത്തംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ ചെയർമാനായും, അഡ്വ. പി.സി. ഹരി വർക്കിംഗ് ചെയർമാനായും, അനിൽ ചൈത്രം ജനറൽ കൺവീനറായും ചെന്നീർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് തോമസ്, സംസ്ഥാന വോളിബാൾ അസോസിയേഷൻ പ്രസിഡന്റ് ബിനോയി ജോസഫ്, സെക്രട്ടറി സി. സത്യൻ, ജില്ലാ വോളിബോൾ അസോസിയേഷൻ സെക്രട്ടറി കടമ്മനിട്ട കരുണാകരൻ എന്നിവർ ഭാരവാഹികളായും കമ്മിറ്റി പ്രവർത്തിക്കുന്നു.