thomas-issac

പത്തനംതിട്ട : കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി എൽ.ഡി.എഫ് കൺവീനർ ഇ. പി. ജയരാജൻ കൂടിക്കാഴ്ച നടത്താൻ പാടില്ലായിരുന്നെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്ക് മാദ്ധ്യമങ്ങളോട് പറഞ്ഞു. ആരെങ്കിലും ചൂണ്ടിക്കാണിക്കുന്നിടത്ത് ജയരാജൻ കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു. ഇത്തരം കാര്യങ്ങൾ നിശ്ചയമായും പാർട്ടി ഘടകത്തിൽ ചർച്ച ചെയ്യണം. തന്റെ അഭിപ്രായം പാർട്ടി ഘടകത്തിൽ പറയും.