
റാന്നി : അത്തിക്കയം - റാന്നി റോഡിൽ വില്ലേജ് ഓഫീസിനു സമീപത്തായി വീടിന്റെ സംരക്ഷണ ഭിത്തി റോഡിലേക്ക് ഇടിഞ്ഞുവീണത് അപകടാവസ്ഥയ്ക്ക് കാരണമായി. റോഡിന്റെ വീതി കൂട്ടാനായുള്ള പ്രവർത്തികൾ നടന്നുവരികയായിരുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് ഭിത്തി തകർന്നത്. സംരക്ഷണഭിത്തി ഇടിഞ്ഞതോടെ വീടിന്റെ അടിത്തറ കാണാനാകും. കുത്തിറക്കവും വളവുമുള്ള പ്രദേശത്ത് റോഡിലേക്ക് വീണുകിടക്കുന്ന കല്ലും മണ്ണും വാഹന യാത്രക്കാർക്കും ഭീഷണിയാണ്. രാത്രി സമയങ്ങളിൽ ഇവിടെ അപകടമുണ്ടാകാൻ സാധ്യതയേറെയാണ്. സംരക്ഷണഭിത്തി പുനർനിർമ്മിച്ച് അപകടം ഒഴിവാക്കണമെന്ന് ആവശ്യം ശക്തമാണ്.