
തിരുവല്ല : എസ്.എൻ.ഡി.പി.യോഗം ഓതറ ശാഖയുടെ നവതി ആഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച നവതി സ്മാരക ഓപ്പൺ സ്റ്റേജിന്റെ ഉദ്ഘാടനം ചെന്നൈ എ.വി.എ ഗ്രൂപ്പ് ചെയർമാൻ ഡോ.എ.വി.അനൂപ് നിർവഹിച്ചു.ശാഖാ ചെയർമാൻ സന്തോഷ് കുമാർ.എസ് അദ്ധ്യക്ഷത വഹിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം മഹാഗുരു സീരിയൽ ഫെയിമും കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗവുമായ എസ്.ജയൻദാസ് നിർവഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ് വിജയൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ മനോജ് ഗോപാൽ, ശാഖാ കൺവീനർ ജയപാലൻ എൻ.ബി, ബിന്ദു കുഞ്ഞുമോൻ, പ്രോഗ്രാംകമ്മിറ്റി കൺവീനർ അനീഷ് ആനന്ദ്, മന്മഥൻ, വി.ആർ.സതീശൻ, കെ.ആർ.ഗോപി, സാഹിത്യകാരൻ ഇ.വി.റജി എന്നിവർ സംസാരിച്ചു.