
പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം 425-ാം നമ്പർ മേക്കൊഴൂർ ശാഖയുടെ നവതി ആഘോഷം യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, ശാഖ പ്രസിഡന്റ് ശശിധരൻ കൊയ്പ്പള്ളിൽ, ശാഖാസെക്രട്ടറി പ്രേമ സുരാജ്, ശാഖ വൈസ് പ്രസിഡന്റ് സൂരജ് ടി.പ്രകാശ്, വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് പൊന്നമ്മ ശിവരാമൻ എന്നിവർ സംസാരിച്ചു. ഇന്ന് 2 ന് പൊതുസമ്മേളനം യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.മന്മഥൻ ഉദ്ഘാടനം ചെയ്യും.