camp

കു​മ്പ​ഴ വ​ടക്ക് : എസ്.എൻ.ഡി.പി യോഗം കു​മ്പ​ഴ വ​ട​ക്ക് 607-ാം ന​മ്പർ ശാ​ഖ​യു​ടെയും ഗു​രു​സേ​വാ ചാ​രി​റ്റ​ബിൾ ട്ര​സ്റ്റി​ന്റെയും അ​ടൂർ കാ​രു​ണ്യ ക​ണ്ണാ​ശു​പ​ത്രി​യു​ടെയും കു​മ്പഴ മൈ​ക്രോ ലാ​ബി​ന്റെയും സം​യു​ക്താ​ഭി​മു​ഖ്യത്തിൽ ഇ​ന്ന് രാ​വിലെ 9 മു​തൽ 2വ​രെ സൗജ​ന്യ നേ​ത്ര​പരി​ശോധ​നാ ക്യാമ്പും തിമിര രോ​ഗ നിർ​ണയവും സൗ​ജ​ന്യ​പ്ര​മേഹം, കൊ​ള​സ്‌​ട്രോൾ, ര​ക്ത​സ​മ്മർ​ദ്ദ നിർ​ണ​യവും കു​മ്പ​ഴ വട​ക്ക് എസ്.എൻ.ഡി.പി ഹാളിൽ ന​ട​ക്കും. കേന്ദ്ര / കേ​ര​ള സർ​ക്കാ​രു​ക​ളു​ടെ വിവി​ധ ഇൻ​ഷു​റൻ​സ് പ​രി​ര​ക്ഷയും ല​ഭ്യ​മാണ്. പ​ത്ത​നം​തിട്ട യൂ​ണി​യൻ പ്ര​സിഡന്റ് കെ.പ​ത്മ​കു​മാ​റി​ന്റെ അ​ദ്ധ്യ​ക്ഷ​തയിൽ കു​മ്പ​ഴ വട​ക്ക് മാർ കു​റി​യാ​ക്കോ​സ് ആ​ശ്ര​മ സു​പ്പീ​രി​യർ ന​ഥാ​നിയേൽ റ​മ്പാൻ ഉ​ദ്​ഘാട​നം ചെ​യ്യും.