28-tk-madhavan

മാന്നാർ : ടികെ.മാധവൻ സ്മാരക മാവേലിക്കര എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ ടി.കെ.മാധവൻ അനുസ്മരണം നടത്തി. യൂണിയൻ കൺവീനർ ഡോ.ഏ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞലിപ്ര അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൺവീനർ രാജൻ ഡ്രീംസ് മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവ് പ്രായിക്കര, പ്രസാദ്, പെൻഷനേഴ്‌സ് കൗൺസിൽ ചെയർമാൻ ഏ.ശ്രീജിത്ത്, കൺവീനർ വി.സുരേന്ദ്രൻ, വൈദിക സമിതി കൺവീനർ രാമനാഥൻ, വനിതാസംഘം തഴക്കര മേഖലാ കൺവീനർ പുഷ്പ സജി, യൂത്ത്മൂവ്‌മെന്റ് മേഖലാ കൺവീനർ പ്രേംനാഥ് എന്നിവർ സംസാരിച്ചു.