ball

പത്തനംതിട്ട : സംസ്ഥാന സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പ് ഇന്ന് മുതൽ മേയ് 3 വരെ പ്രക്കാനത്തുള്ള ചെന്നീർക്കര ഗ്രാമപഞ്ചായത്ത് ഫ്‌​ളഡ്‌​ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ അഡ്വ.പി.സി.ഹരിയും ജനറൽ കൺവീനർ അനിൽ ചൈത്രവും അറിയിച്ചു. 28ന് വൈകിട്ട് 7ന് മുൻ ദേശീയ വോളിബാൾ താരം മാണി സി കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ അഡ്വ.ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിക്കും. വർക്കിംഗ് ചെയർമാൻ അഡ്വ.പി.സി.ഹരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ്, അജി അലക്‌​സ്, കല അജിത്ത്, അഭിലാഷ് വിശ്വനാഥ്, രഞ്ജിനി അജിത്ത് എന്നിവർ സംസാരിക്കും. പാലക്കാട്‌,​ കോട്ടയം, കൊല്ലം​,ആല​പ്പുഴ, പത്തനംതിട്ട​,കാസർകോട് ജില്ലാ ടീമുകൾ പങ്കെടുക്കും.