കോഴഞ്ചേരി: വഞ്ചിപ്പാട്ടിന്റെയും വായ്ക്കുരവയുടെയും അകമ്പടിയോടെ പൂവത്തൂർ പടിഞ്ഞാറ് പള്ളിയോടം മലർത്തി. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ് രാജൻ മൂലവീട്ടിൽ മലർത്തൽകർമ്മം നിർവഹിച്ചു. കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുജാത, അംഗങ്ങളായ എൻ.സി രാജേന്ദ്രൻ നായർ, ഓമനക്കുട്ടൻ നായർ, പള്ളിയോട സേവാ സംഘം സെക്രട്ടറി പാർത്ഥസാരഥി ആർ. പിള്ള തുടങ്ങിയവർ പങ്കെടുത്തു. പ്രസന്നകുമാർ പനന്താനത്ത്, പി.ആർ പ്രമോദ്, പി.കെ മുരളീധരൻ നായർ, എം.എൻ ചന്ദ്രശേഖരപിള്ള, എൻ.സി ബാലചന്ദ്രൻ നായർ, സോനു എസ്.പിള്ള, ജി.ജയകൃഷ്ണൻ, രാഹുൽ ആർ. നായർ, എം.ആർ സന്തോഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി.