കൊടുമൺ : ചന്ദനപ്പള്ളി സെന്റ് ജോർജ് മലങ്കര തീർത്ഥാടന കത്തോലിക്കാ ദേവാലയത്തിൽ ഗീവർഗീസ് സഹദായുടെ പെരുന്നാളിന് കൊടിയേറി. ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് പ്രതിഷ്ഠ മേയ് ഏഴിന് നടക്കും.
മാർത്താണ്ഡം രൂപതാദ്ധ്യക്ഷൻ ഡോ. വിൻസന്റ് മാർ പൗലോസ് മെത്രാപ്പോലിത്തായുടെ മുഖ്യകാർമ്മികത്വത്തിൽ കുർബാന നടന്നു. തുടർന്ന് ദേവാലയ അങ്കണത്തിൽ തിരുനാൾ കൊടിയേറ്റ് നടന്നു. തീർത്ഥാടന വാരാഘോഷം മാർത്താണ്ഡം രൂപതാദ്ധ്യക്ഷൻ ഡോ.വിൻസന്റ് മാർ പൗലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.പെരുന്നാൾ കൺവീനർ ആന്റണി ചന്ദനപ്പള്ളി സ്വാഗതം പറഞ്ഞു. ഇടവക വികാരി ഫാ. ബെന്നി നാരകത്തിനാൽ അദ്ധ്യക്ഷത വഹിച്ചു.
കുടുംബസംഗമത്തിൽ ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ക്ലാസ് നയിച്ചു. ഇന്ന് രാവിലെ 9 ന് ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പുമായി ദേവാലയ സന്ദർശനം നടക്കും. മേയ് ആറിനും ഏഴിനുമാണ് പ്രധാന പെരുന്നാൾ.