മുറിഞ്ഞകൽ: എസ്.എൻ.ഡി.പി യോഗം 175-ാം നമ്പർ മുറിഞ്ഞകൽ ശാഖയിലെ ആനക്കുളം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ വാർഷിക മഹോത്സവം മേയ് ഒന്ന്, രണ്ട് മൂന്ന് തീയതികളിൽ നടക്കും. ഒന്നിന് രാവിലെ ആറിന് ഗുരുപൂജ, ഒൻപതിന് ശാഖാ പ്രസിഡന്റ് വി. പി സലിംകുമാർ പതാക ഉയർത്തും. തുടർന്ന് കലാ കായിക മത്സരങ്ങൾ. വൈകിട്ട് അഞ്ചിന് ദേശതാലപ്പൊലി നെടുമൺകാവ് ജംഗ്ഷനിൽ നിന്ന് ആരംഭിക്കും. തുടർന്ന് ഗുരുപൂജ, കലാപരിപാടികൾ. രണ്ടിന് രാവിലെ പത്തിന് മാതൃസമ്മേളനം കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്യും. വനിതാസംഘം വൈസ് പ്രസിഡന്റ് ആശാസജി അദ്ധ്യക്ഷത വഹിക്കും. സൗമ്യ അനിരുദ്ധൻ പ്രഭാഷണം നടത്തും. പഞ്ചായത്തംഗങ്ങളായ ജ്യോതിശ്രീ, മേഴ്സി ജോബി, വനിതാസംഘം സെക്രട്ടറി മഞ്ജുബിനു, ലൈവി വിനോദ് എന്നിവർ സംസാരിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് സർവൈശ്വര്യ പൂജ. രാത്രി ഏഴരമുതൽ തിരുവാതിര, കൈകൊട്ടിക്കളി. 9.30ന് നാടകം.
മൂന്നിന് രാവിലെ എട്ടരയ്ക്ക് കലശപൂജ,. 10ന് ശിവഗിരിമഠം ധർമ്മസംഘം സെക്രട്ടറി ശുഭാംഗാനന്ദസ്വാമിയുടെ കാർമ്മികത്വത്തിൽ കലശാഭിഷേകം. 12ന് മഹാഗുരുപൂജ. വൈകിട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.പി സലിംകുമാർ അദ്ധ്യക്ഷത വഹിക്കും. ഉത്സവ കമ്മിറ്റി ചെയർമാൻ സന്തോഷ് ബായ്, റവ. ഫാ. ബിജോയ് തുണ്ടിയത്ത്, നജീബ് മൗലവി അൽഖാസിമി, ശാഖാ സെക്രട്ടറി അഡ്വ. അനിൽകുമാർ, യൂണിയൻ കമ്മിറ്റിയംഗം കെ.പി വിശ്വനാഥൻ, ശാഖാ വൈസ് പ്രസിഡന്റ് ജി.മനോജ് ബിപിൻ ഷാൻ, ഉത്സവ കമ്മിറ്റി കൺവീനർ ചന്ദ്രപ്രകാശ് എന്നിവർ സംസാരിക്കും. കൂടൽ ശോഭൻ, കോട്ടൂർ ബിനു എന്നിവരെ ആദരിക്കും.