sndp-
എസ് എൻ ഡി പി യോഗം മേക്കൊഴുർ ശാഖയുടെ നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനം യോഗം അസിസ്റ്റന്റ് സെക്രട്ടറി പി ടി മൻമദ്ധൻ ഉത്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗത്തിന്റെ ആദ്യകാല പ്രവർത്തനങ്ങൾ സാമൂഹികമാറ്റത്തിന് വഴി വച്ചതായി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.ടി.മന്മഥൻ പറഞ്ഞു .എസ്.എൻ.ഡി.പി യോഗം 425-ാം നമ്പർ മേക്കൊഴുർ ശാഖയുടെ നവതി ആഘോഷത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈഴവ മെമ്മോറിയലും പന്തിഭോജനവും, നിവർത്തന പ്രക്ഷോഭവും, വൈക്കം സത്യഗ്രഹവും ചരിത്രത്തിന്റെ ഭാഗമാണെന്നും യോഗത്തിന്റെ രൂപീകരണം മറ്റ് പ്രസ്ഥാനങ്ങളുടെ രുപീകരണത്തിന് കാരണമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. മേക്കൊഴുർ ശാഖയുടെ പ്രവർത്തനം മാതൃകയാണെന്നും ശാഖയിലെ ആദ്യകാല പ്രവർത്തകർ സ്ഥാപിച്ച സ്കൂൾ നാടിന്റെ സ്വത്താണെന്നും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച യൂണിയൻ പ്രസിഡന്റ്‌ കെ പത്മകുമാർ പറഞ്ഞു. ശാഖയുടെ മുൻപ്രസിഡന്റുമാർ, സെക്രട്ടറിമാർ , 75 വയസ് കഴിഞ്ഞ ശാഖാ അംഗങ്ങൾ എന്നിവരെ ആദരിച്ചു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, ഫാ.റോബിൻ കലതിവിളയിൽ, റവ. ജോസ് എബ്രഹാം, കെ.എസ്.വിശ്വനാഥൻ നായർ, കെ.ടി.മധു, എൽസി ഈശോ, രജനി ജോഷി, ജനകമ്മ ശ്രീധരൻ, ജോൺ എം സാമുവേൽ, ആർ.പ്രകാശ്, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, എസ്.സജിനാഥ്‌, പി.കെ പ്രസന്നകുമാർ, പി.വി.രണേഷ്, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്‌, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീലാ ശശി, സൈബർ സേന ചെയർമാൻ മനുരാജ്, ശാഖ പ്രസിഡന്റ് ശശിധരൻ കൊയ്പ്പള്ളിൽ, ശാഖ സെക്രട്ടറി പ്രേമ സുരാജ്, വനിതാ സംഘം പ്രസിഡന്റ് പൊന്നമ്മ ശിവരാമൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അഖിലേഷ്.എ. എന്നിവർ സംസാരിച്ചു.