29-minister-p-prasad
3711-ാം നമ്പർ കുളഞ്ഞിക്കാരാഴ്മ ശാഖയുടെ ആഭിമുഖ്യത്തിലുള്ള ശ്രീനാരായണ കൺവെൻഷന്റെ ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവ്വഹിക്കുന്നു. ശശികലാ രഘുനാഥ്, പുഷ്പശശികുമാർ, രാധാകൃഷ്ണൻ പുല്ലാമഠം, കെ.എൻ ഭദ്രൻ, രാജേന്ദ്രപ്രസാദ് അമൃത, കെ.വിക്രമൻ ദ്വാരക, ബിനുരാജ്, യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം, ചെയർമാൻ കെ.എം ഹരിലാൽ, എം.ഉത്തമൻ, സുജിത് തന്ത്രി, ഹരിപാലമൂട്ടിൽ, ആലപ്പി വിജയൻ എന്നിവർ സമീപം

മാന്നാർ: അങ്ങേയറ്റം രോഗാതുരമായ കാലത്ത് സമൂഹത്തെ ചികിത്സിച്ച് ഭേദമാക്കുവാൻ കഴിഞ്ഞു എന്നതാണ് ശ്രീനാരായണ ഗുരുദേവന്റെ പ്രത്യേകതയെന്നും ശ്രീനാരായണ ദർശനം എന്ന ദിവ്യൗഷധം എക്കാലവും സമൂഹത്തിന്റെ നന്മക്കായി പ്രകാശം പരത്തുമെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു. എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിലെ 3711ാംനമ്പർ കുളഞ്ഞിക്കാരാഴ്മ ശാഖയുടെ ആഭിമുഖ്യത്തിലുള്ള ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. ശാഖ പുതിയതായി നിർമ്മിച്ച പ്രാർത്ഥനാലയത്തിന്റെ സമർപ്പണവും കൺവെൻഷൻ സന്ദേശവും യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം നിർവഹിച്ചു. കുടുംബ സംഗമത്തോട് അനുബന്ധിച്ചുള്ള വയോജനങ്ങളെ ആദരിക്കലും ദക്ഷിണ സമർപ്പണവും പാറക്കൽ ശ്രീനാരായണ ധർമ്മ സേവാസംഘം ട്രസ്റ്റ് പ്രസിഡന്റ് കെ.എൻ.ഭദ്രൻ നിർവഹിച്ചു. സുജിത്ത് തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ പുഷ്പ ശശികുമാർ, ഹരി പാലമൂട്ടിൽ, പി.ബി സൂരജ്, രാജേന്ദ്രപ്രസാദ് അമൃത, അനിൽകുമാർ.റ്റി.കെ, ബുധനൂർ മേഖലാ ചെയർമാൻ കെ.വിക്രമൻ ദ്വാരക, വനിതാസംഘം യൂണിയൻ ചെയർപേഴ്‌സൺ ശശികല രഘുനാഥ്, യൂത്ത് മൂവ്‌മെന്റ് യൂണിയൻ ചെയർപേഴ്‌സൺ വിധു വിവേക്, കൺവീനർ ബിനുരാജ്, ആലപ്പി വിജയൻ, വനിതാസംഘം യൂണിയൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം സിന്ധു സോമരാജ്, ശാഖാ വൈസ് പ്രസിഡന്റ് വി.വിവേകാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. ശാഖ പ്രസിഡന്റ് എം.ഉത്തമൻ സ്വാഗതവും സെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠം നന്ദിയും പറഞ്ഞു. എറണാകുളം നിത്യനികേതന ആശ്രമം സ്വാമിനി ശബരിചിന്മയി പ്രഭാഷണം നടത്തി. ഇന്ന് മുതൽ ബിബിൻ ഷാൻ കോട്ടയം, പായിപ്ര ദമനൻ, മായാ സജീവ് വില്ലൂന്നി, മുസ്തഫ മൗലവി കോഴിക്കോട്, ചാലക്കുടി ഗായത്രി ആശ്രമം ഗുരുദർശന രഘന, അനൂപ് വൈക്കം എന്നിവർ കൺവെൻഷനിൽ പ്രഭാഷണം നടത്തും. കൺവെൻഷൻ മേയ് 4ന് സമാപിക്കും.