പന്തളം: വിശുദ്ധി കൈവിടാത്തവരാകണം ശുശ്രൂഷകരെന്നും വ്യക്തി ജീവിതത്തിലും സാമൂഹൃ ജീവിതത്തിലും ആ വിശുദ്ധി കാത്തു സൂക്ഷിക്കാൻ കഴിയണമെന്നും മലങ്കര ഓർത്തഡോക്‌സ് സഭ അഹമ്മദബാദ് ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ തേ യോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. തുമ്പമൺ മർത്ത മറിയം ഭദ്രാസന ദേവാലയത്തിൽ നടന്ന അഖില മലങ്കര ഓർത്തഡോക്‌സ് ശുശ്രൂഷക സംഘം തു മ്പമൺ ഭദ്രാസന വാർഷിക സഹവാസ ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ബഹനാം ജോസഫ് അദ്ധ്യക്ഷത വഹിച്ചു. തുമ്പമൺ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത അനുഗ്രഹ സന്ദേശം നൽകി. ഭദ്രാസന സെക്രട്ടറി റവ. ഫാ. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പാ, ബിജു വി. പന്തപ്ലാവ്, ഫാ.സി കെ തോമസ് , ഫാ. ഗ്രിഗറി വർഗീസ് ദാനിയേൽ , ഫാ. അബിമോൻ റോയി, ഷിബു കെ. എബ്രഹാം. ഷാജു എം.ജോർജ്ജ് , ജോർജ് മാത്യു , പി.ജി സാംകുട്ടി, ഇടിക്കുള ജോൺ എന്നിവർ സംസാരിച്ചു.
ഫാ. ജോബ് സാം മാത്യു, ഫാ . പോൾസൺ ജോൺ, ഫാ . അഖിൽ മാത്യു സാം , ടിജു തോമസ് , ഫാ. ലൈജു എന്നിവർ ക്ലാസെടുത്തു.